ടെസ കെ ഏബ്രഹാം(റിമ കല്ലിങ്കല്‍) എന്ന കോട്ടയം സ്വദേശിനിയായ നഴ്സാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രം. ബാംഗ്ലൂരിലെ സി എം എസ് ആശുപത്രിയില്‍ നഴ്സായ അവള്‍ക്ക് കാനഡയില്‍ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. അതിനായാണ് അവള്‍ ഒരു വിസ ഏജന്‍സിയെ സമീപിക്കുന്നത്. അവിടെ വച്ച് ടെസ സിറിള്‍(ഫഹദ് ഫാസില്‍) എന്ന യുവാവിനെ പരിചയപ്പെടുന്നു. ടെസയും സിറിളും പ്രണയബദ്ധരാകുന്നു. അവരുടെ പ്രണയം ചില നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു. ഈ സമൂഹത്തിന്‍റെ ക്രൂരവും ഇരുണ്ടതുമായ വിധിക്ക് അവള്‍ വിധേയയാകുന്നു. ഏതൊരു പെണ്‍കുട്ടിയും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുപോകുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായി ചിന്തിക്കുകയാണ് ടെസ. എല്ലാം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്നിടത്ത് കഥ മാറുന്നു.